എസ്‌സി-എസ്ടി ആക്‌ട് ദുര്‍ബലപ്പെടുത്തല്‍: പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും രക്തംകൊണ്ടു കത്തെഴുതി ദളിതരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Apr 6, 2022

ന്യൂഡല്‍ഹി > എസ്‌സി എസ്‌ടി ആക്‌ട് ദുര്‍ബലപ്പെടുത്തിയെന്നാരോപിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും രക്തം കൊണ്ട് കത്തെഴുതി ദളിതര്‍. നിയമത്തിലെ വ്യവസ്ഥകള്‍ പഴയസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകരുടെ കത്ത്. ഭാരതീയ പാന്തേഴ്‌സ് പാര്‍ട്ടി പ്രവര്‍ത്തകരാണ് രക്തം കൊണ്ട് കത്തെഴുതി പ്രതിഷേധം അറിയിച്ചത്. 

‘ നിയമം സംരക്ഷിക്കുന്നിന്റെ ഭാഗമായി രക്തം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്. ആക്ട് പൂര്‍വ്വസ്ഥിതിയിലാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൂര്‍
ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനായിരിക്കും.ഭാരതീയ ദളിത് പാന്തേഴ്‌‌സ് പാര്‍ട്ടി പ്രസിഡണ്ട് ധനിരാം പാന്തര്‍ പറഞ്ഞു.

ഭാരത് ബന്ദിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ദളിതര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് ഭാരതീയ ദളിത് പാന്തേഴ്‌സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കത്തെഴുതിയത്.സമാന അഭിപ്രായമുള്ള അംബേദ്കര്‍ വാദികളായ സംഘടനകളുടെ ഒപ്പുശേഖരണം നടത്തുമെന്നും ധനിരാം പാന്തര്‍ പറഞ്ഞു

Read more: http://www.deshabhimani.com/news/national/dalit-party-writes-letter-to-pm-modi-president-kovind-in-blood-against-sc-order/717151

ICR Staff Reporter

Leave a Reply

Your email address will not be published. Required fields are marked *